Posts

Showing posts from April, 2016

Don't smoke

Image

ആൺകുട്ടികൾ കരയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? ജീവിതത്തിന്റെ ഏറ്റവും പ്രധാനപെട്ട അവസ്ഥകളിലല്ലാതെ ഞങ്ങൾ കരയാറില്ല... ഉമ്മാന്റെ തല്ലുകൊണ്ട് കരയുന്ന ചെറുപ്രായത്തിൽ അല്ലാതെ പിന്നെ കരയുന്നത് ആദ്യ സ്കൂൾ ദിവസത്തിലായിരിക ്കും.. ആൾകൂട്ടത്തിനിടയിൽ കൈവിട്ടുപോയ ഉമ്മയെ തിരഞ്ഞ് കരയുന്നത് സ്വാഭാവികമാണെങ്കിലും, വിട്ടുപിരിഞ്ഞ് പള്ളികാട്ടിലേക്ക് ഉമ്മ പോകുമ്പോൾ ആരും കാണാതെ ഒറ്റയ്ക്കാ ഖബറിനരികിൽ നിന്നു വിതുമ്പാറുണ്ട് ഞങ്ങൾ.. പ്രണയിച്ചവൾ ഹൃദയം തകർത്തെറിഞ്ഞു പോകുമ്പോൾ കൂളായി സുഹുർത്തുക്കളുട െ മുൻപിൽ നിൽക്കുമ്പോഴും ഇടക്കാരും കാണാതെ കരയുന്നവരുമുണ്ട്.. പ്രിയപ്പെട്ട ഭാര്യ പ്രസവ വേദനയാൽ ലേബർ റൂമിൽ പുളയുമ്പോൾ മനസ്സിൽ ഗർഭം ചുമന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം മുഖം കഴുകട്ടെയെന്ന വ്യാജേന ബാത്രൂമിന്റെ മതിൽകെട്ടിനുള്ളിൽ നീറുന്ന പുരുഷ ജന്മങ്ങളുമുണ്ട്... സുഖകരമായ് പ്രസവം പൂർത്തിയാക്ക്ക്കി പൊന്നു മകളെ നേർസ് കൈകളിൽ വെച്ചു തരുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് കണ്ണുനിറക്കുന്ന അവസ്ഥകളുമുണ്ട് ഞങ്ങൾക്ക്... പ്രവാസത്തിലേക്കായ് വീടിന്റെ പടിയിറങ്ങി സലാം പറഞ്ഞു മുന്നോട്ട് നടന്നുനീങ്ങുമ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കാറില്ല..പകരം കയ്യിലെ ടവ്വലിൽ കാണാം കണ്ണീർ തുടച്ച പാടുകൾ... പൊന്നുമകളുടെ ഫോട്ടോയും വീഡിയോകളും വാട്സ് ആപ്പ് വഴി മരുഭൂമിയിലേക്കെത്തുമ്പോൾ ആരും കാണാതെ രാത്രിയുടെ യാമങ്ങളിൽ മൊബെയിലിനെ തുരുതുരാ ചുമ്പിച്ച് വിതുമ്പാറുണ്ട് ഞങ്ങൾ പുരുഷന്മാർ... പൊന്നുമോളെ ഒരുവന്റെ കൈപിടിച്ചേൽപ്പിച്ചിറങ്ങുന്ന സമയത്ത് ആരും കാണാതെ ഹാളിന്റെ പിന്നാമ്പുറത്തേക്കൊരു നടത്തമുണ്ട് വാപ്പാന്റെ..നെഞ്ചിരുകി ഒലിക്കുന്നത് ആരും കാണാതിരിക്കാനായിട്ടാണത്.. വളർച്ചയെത്തിയ മക്കളാൽ നാട്ടുകാരിൽ നിന്നും കേൾക്കുന്ന അപവാദങ്ങളെ സുബഹിക്ക് ജമാാത്തിലിരുന്ന് പ്രാർത്ഥിക്കുന്ന പുരുഷ ആയുസ്സുകളുമുണ്ട്... ആണുങ്ങൾ കരയേ..? അയ്യേ അത് പാടില്ല, ആരും കാണാനേ പാടില്ല, കാരണം കല്ലുപോലെയുള്ള പുരുഷനെന്ന നാമം ഉള്ളിലൊതുക്കി പുഞ്ചിരിക്കാനേ അറിയൂ... അല്ലെങ്കിൽ ഞാൻ കരഞ്ഞാൽ നിങ്ങൾ പറയും നീയൊരു ആണല്ലേടായെന്ന്..... ******************

Image

ആഗ്രഹിച്ച പലതും കൈവിട്ടുപോകുമ്പ ോൾ തിരിച്ചു പിടിക്കാൻ ധൈര്യമില്ലാതെ നിസ്സഹായനായ ഒരു നിമിഷമുണ്ട് അതിനെ വിളിക്കുന്ന ഒരു ഓമനപ്പേരാണ് "വിധി"

watching Theri . Vijay Daaaaaa

Image

Al~Ameen~Frndz What$App Group of Petta

Image
Image

വെടിക്കെട്ടുപോലുള്ള ആചാരങ്ങൾ എന്തിനാണന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ചെറിയ രീതിയിലുള്ള ദൃശ്യ ശബ്ദ പടക്കങ്ങൾ കുട്ടികളെ സന്തോഷിപ്പിക്കാറുണ്ട്. എന്നാൽ കർണ്ണകഠോര ശബ്ദവും കണ്ണഞ്ചിക്കുന്ന പ്രകാശവുംഎന്താനന്ദമാണ് തരുന്നത്? മനുഷ്യന്റെ ആസുര വാസനയെ ഉണർത്തുകയല്ലാതെ മറ്റെന്താണ് നല്കുക. ഇനിയിപ്പോൾ ദൈവപ്രീതിക്കാണ് വെടിക്കെട്ടെങ്കിൽ സിറിയയും ഇറാക്കും ആവണം ആ കാര്യത്തിൽ മുന്നിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവും വെടിക്കെട്ടിന്റെ മറവിൽ ഒളിഞ്ഞിരിപ്പുണ്ട്. വെടിക്കെട്ടു നിരോധിച്ചാൽ അതിന്റ പേരിൽ ഇറക്കുന്ന സ്ഫോടകവസ്തുക്കൾ കൂടി തടയാൻ സാധിക്കും. ഒപ്പം വിലപ്പെട്ട മനുഷ്യ ജീവൻ സംരക്ഷിക്കാനും പറ്റും. ജാതി മത ഭേദമന്യേ കൂട്ടായ ഒരു അഭിപ്രായ രൂപീകരണം ഏറ്റവും അത്യാവശ്യമാണ്. ഇപ്പോഴല്ലങ്കിൽ ഇനിയെപ്പോൾ? അടുത്ത കുരുതിക്കു ശേഷമോ?

Image

VISCA BARCA VAMOS MESSI

Image