Posts

Showing posts from March, 2016

വര്ഷങ്ങളോളം നമ്മളെ അടിമകളാക്കി വെച്ച ബ്രിട്ടിഷുകാരുടെ കൂടെ ക്രിക്കറ്റ് കളിക്കുന്നതിലും നല്ലതു സെമിയിൽ തോക്കുന്നതാണ് ... Always Support team # India

അന്ന് # ജോണിവാക്കർ ലൊക്കേഷനില്... ഇന്ന് # കസബ ലൊക്കേഷനില്... മമ്മൂക്കയും അബു സലീമിക്കയും

Image

അളിയൻ ഇന്ന് വിരുന്നു വരുമെന്ന് ഉമ്മ ഉപ്പയോട്‌ പറയുന്നത് കേട്ട ഞാൻ സന്തോഷിച്ചെങ്കിലും ഉപ്പയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു വിഷമം ഞാൻ കണ്ടു. സ്ത്രീധനത്തിന്റെ ബാക്കി അളിയൻ ചോദിക്കുമോ എന്ന ഭയമായിരുന്നു ഉപ്പയുടെ മുഖത്തെന്ന് അധികം ആലോചിക്കാതെ തന്നെ എനിക്ക് മനസ്സിലായി. മൂന്ന് വർഷമായി ഇത്തയുടെ കല്ല്യാണം കഴിഞ്ഞിട്ട്. ഇനിയും, അന്ന് പറഞ്ഞ കണക്കിൽ അഞ്ചു പവൻ കൂടി കൊടുക്കണം, എന്റേയും അനിയത്തിയുടേയും പഠിപ്പ്, വീട്ടിലെ ദിവസച്ചിലവ് എല്ലാം കഴിഞ്ഞ് ബാക്കിയുള്ളതാണ് വീടിന്റെ ആധാരം വെച്ചെടുത്ത ലോണിലേക്കും ഉപ്പ അടക്കുന്നത്. ഞാൻ വലുതായി ജോലി ചെയ്യാൻ തുടങ്ങിയാൽ എന്റെ ഉപ്പയെ ഞാൻ പണിക്കൊന്നും അയക്കില്ല. എങ്ങിനെയെങ്കിലും ഒന്ന് വേഗം വലുതായാൽ മതി എന്നായിരുന്നു എന്റെ ചിന്ത. ഇത്തയും അളിയനും വരുന്നത് നോക്കിയിരിക്കുകയാണ് അനിയത്തി. അവൾക്ക് അളിയൻ കൊണ്ടുവരുന്ന മിഠായിയാണ് പ്രതീക്ഷ. ഉമ്മ അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്, ഉപ്പ വിളിച്ച് പറഞ്ഞു "ദേ അവർ വരുന്നുണ്ട് " ഉമ്മ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് ഓടി. ഞാനും അനിയത്തിയും മുന്നിലുണ്ട്. ഇത്തയാണ് മുന്നിൽ വരുന്നത് നല്ല സന്തോഷത്തിലാണ് വരുന്നത് എന്നെ നോക്കി ചെക്കൻ വലുതായല്ലോ എന്ന് പറഞ്ഞ് അകത്തേക്ക് പോയി,വാ മോനെ കയറിയിരിക്ക് എന്ന് പറഞ്ഞ് അളിയനെ ഉമ്മയും ഉപ്പയും സ്വീകരിച്ചിരുത്തി, കാര്യമെന്തൊക്കെ പറഞ്ഞാലും അളിയൻ ഇത്തയെ പൊന്നുപോലെയാണ് നോക്കുന്നത് അതിന്റെ സ്നേഹം ഞങ്ങൾക്ക് അളിയനോടുണ്ട്. ഉമ്മ സുഖാന്വേഷണം കഴിഞ്ഞ് അടുക്കളയിലേക്ക് പോയി ഇത്തയുമായി..... കുറച്ച് സമയത്തിനുള്ളിൽ ഉമ്മ ചായയും പലഹാരങ്ങളും കൊണ്ടു വന്നു. ഞങ്ങൾ എല്ലാവരും കൂടി ചായ കുടിച്ചു, അളിയൻ പറഞ്ഞു തിരക്കില്ലെങ്കിൽ ഉമ്മയോട് ഇങ്ങോട്ട് വരാൻ പറയൂ എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്....! ഞാൻ ഉപ്പയുടെ മുഖത്തേക്ക് നോക്കി. ആകെ മുഖം വാടിയിരിക്കുന്നു. ഉമ്മ അടുക്കളയിൽ നിന്ന് ഓടി വന്ന് എന്താ മോനെ എന്ന് ചോദിച്ചു.....! അളിയൻ പറയാൻ തുടങ്ങി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങളായി. ഇത് വരെ ഒരു കുഞ്ഞിക്കാലു കാണാൻ കഴിഞ്ഞിട്ടില്ല എന്ന സങ്കടമുണ്ടെങ്കിലും നിങ്ങളുടെ മകൾ എന്നെയും എന്റെ മാതാപിതാക്കളെയും ഇന്നേ വരെ സങ്കടപ്പെടുത്തിയിട്ടില്ല. അതിന് ഞാൻ നിങ്ങളോട് രണ്ടാളോടും എന്നും കടപ്പെട്ടവനാണ് എന്ന് പറയുമ്പോൾ അളിയന്റെ കണ്ണുകൾ നിറഞ്ഞു. കഴിഞ്ഞ ദിവസം ഞാൻ എന്റെ കൂട്ടുകാരന്റെയും ഭാര്യയുടെയും പ്രശ്നം തീർക്കാൻ പോയി. അവിടെ വെച്ചാണ്‌ ഞാൻ നിങ്ങളുടെയും എന്റ ഭാര്യയുടെയും വില അറിയുന്നത്, അവന്റെ ഭാര്യക്ക് വീട്ടിലെ ജോലികൾ ചെയ്യാൻ വയ്യത്രേ. അവന്റെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ ഇനി അവൾക്ക് ജീവിക്കാൻ വയ്യ എന്നും അവരെ വൃദ്ധസദനത്തിൽ കൊണ്ട് പോയി ആക്കിയാൽ അവൾ അവന്റെ കൂടെ ജീവിക്കാം എന്നും ഇല്ലെങ്കിൽ അവളെ ഇനി ഞങ്ങൾ അവിടേക്ക് പറഞ്ഞയക്കില്ല എന്ന് അവളുടെ ഉപ്പയും ഉമ്മയും പറഞ്ഞപ്പോൾ ഞാൻ വാങ്ങിയ സ്ത്രീധനത്തെക്കാൾ വലിയ ധനമാണ് എന്റെ ഭാര്യയും അവളെ അച്ചടക്കത്തോടെ വളർത്തിയ നിങ്ങളുടെ അനുഗ്രവും പ്രാർത്ഥനയുമാണ്‌ ഞങ്ങളുടെ ജീവിതമെന്നും എനിക്ക്‌ മനസിലായത്. അളിയന്റെ വാക്കുകൾ ഉപ്പയെയും ഉമ്മയെയും അഭിമാനം കൊള്ളിച്ചു ഉമ്മ ഇത്തയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു മോളെ ഒരിക്കലും അവനെയും അവിടുത്തെ ഉമ്മയെയും ഉപ്പയേയും നീ സങ്കടപ്പെടുത്തരുത് അങ്ങിനെ സംഭവിച്ചാൽ ഞാങ്ങളായിരിക്കും കുറ്റക്കാർ. ഇത്ത ഉമ്മയോട് പറഞ്ഞു. ഉമ്മാ... നിങ്ങൾ എന്നെ പോറ്റിവളർത്തിയ പോലെ എന്റെ ജീവനായ എന്റെ ഇക്കയെ വളർത്തി വലുതാക്കിയ അവരെ ഞാൻ സങ്കടപ്പെടുത്തിയാൽ പിന്നെ ഇക്കയുടെ ഭാര്യയാവാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്.....ഞാൻ അങ്ങനെ ചെയ്യോ ഉമ്മാ.....എന്ന് പറഞ്ഞ് കരയാൻ തുടങ്ങി. അളിയൻ അരയിൽ നിന്നും ഒരു പൊതിയെടുത്ത് ഉപ്പാക്ക് നേരെ നീട്ടി. എന്നിട്ട് പറഞ്ഞു. നാളെ ഈ വീടിന്റെ ആധാരം എടുക്കണം നിങ്ങളുടെ പേരിൽ ഞങ്ങൾക്ക് വേണ്ടി ഇനി കടം ഉണ്ടാവരുത് എന്ന് പറഞ്ഞപ്പോൾ ഞാൻ പോയി അളിയനെ കെട്ടിപ്പിടിച്ചു ഉപ്പ പൊട്ടികരയാൻ തുടങ്ങി അന്ന് വീട്ടിൽ ഉണ്ടാകിയതിനെല്ലാം നല്ല സ്വാദായിരുന്നു....

"ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാൾ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാൾ ആഴവുമുണ്ട് "

ദേശീയ അവാർഡ് :: മികച്ച മലയാളം സിനിമ " # പത്തേമാരി " Congratulations Mammookka & Whole team of # Pathemari !!

എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്ക ും സ്നേഹത്തിന്റെയും സമാധാനത്തിന്റെയ ും ഈസ്റ്റർ ആശംസകൾ...

മരണ വേദനയാണന്നറിഞ്ഞിട്ടും അമ്മയാകനുള്ള പെണ്ണിന്റെ ചങ്കൂറ്റത്തിന്റ െ അത്ര വരില്ല ഒരു ആണിന്റെ ചങ്കൂറ്റവും. ... RESPECT THE WOMEN AND RESPECT MOM. Gd Ni8 frndz

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലെ പൊറോട്ടയാണ് ട്വിറ്റര്‍. പ്രത്യേകിച്ച് ഗുണമൊന്നുവില്ല എന്നാ പെട്ടെന്ന് അഡിക്‍റ്റാവുകയും ചെയ്യും

Image

മരങ്ങൾ ഓക്സീജെന് കൂടെ വൈ-ഫൈ സിഗ്നൽ പുറത്ത് വിട്ടിരുന്നെങ്കിൽ മരങ്ങൾ ആരും മുറിക്കില്ലായിരുന്നു. ഏന്തൊരു ചൂഡ്

VAMOS ARGENTINA

Image

ഇന്ത്യ ബംഗ്ലാദേശിനെ കൊതിപ്പിച്ചു കടന്നു കളഞ്ഞു..... Congrats team india

ജാതിയും മതവും നോക്കാതെ വിവാഹം ചെയ്യുന്നവർ ഒരു മതത്തിന്റെയും ആചാരങ്ങളും അഌഷ്ടാനങ്ങളും അർഹിക്കുന്നില്ല. മാതാപിതാക്കളുടെ അഌഗ്രഹത്തേക്കാള് വലിയ അഌഗ്രഹമൊന്നും വേറെ എവിടെ ചെന്നാലും കിട്ടില്ല.

"വീട്ടിലെത്തിയാൽ സ്വന്തം സഹധർമ്മിണിയുടെ മുഖം കണ്ടാൽ പ്രയാസങ്ങൾ മറന്ന് മനസ്സു തണുക്കണം, അവളായിരിക്കും നല്ലൊരു ഭാര്യ എന്നാണു നബി തങ്ങൾ പറഞ്ഞിരിക്കുന്നത്,

iniyangottulla kaala gattathil ellavarum social media ne pedikanam . ellavarum swantham phonile family photos ellam maximum care care cheithu venam .sookshikan. lock option vekkunnathayirikum better. athu koodathe mobile shopukali phone service nu kodukumbol memmory .sim enniva oori venam kodukkan . mattulla varude photosum videosum nammal kand share cheyyumbol onnorkkuga . naale ithu namukkum varam Ellavareyum padachone kathu rakshikatte . BY SHIHAB BETALIAN

നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ. Happy Sunday Have a nice day

Image
Image

ഭരണം വര്ഷം കഴിയും തോറും മാറി മാറി വരും ..പക്ഷെ....... ഭരികുന്നവരും ഭരണ രീതിയും ഒരിക്കലും മാറില്ല ...... അതാണ് പാവം ജനങ്ങളുടെ ശാപം .

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യത. വല്ല ഒറ്റപ്പെട്ട സ്ഥലത്തും ജീവിച്ചാൽ മതിയായിരുന്നു.

അമ്മയെ ഓർക്കുക, പെങ്ങളെ ഓർക്കുക, മകളെ ഓർക്കുക വനിതാ ദിനത്തിൽ മാത്രമല്ല .. എന്നും ... എപ്പൊഴും സ്ത്രീകൾ സുരക്ഷിതർ അല്ലാത്ത ഈ ലോകത്ത് .. നമുക്ക് അവരുടെ കൂടെ നിൽക്കാം സംരക്ഷിക്കാം Happy Woman's Day

അഭിനയത്തിലെ വൈവിദ്ധ്യം അതായിരുന്നു മണിച്ചേട്ടന്.. മണ്ടനായും ഭ്രാന്തനായും കരയിച്ചും ചിരിപ്പിച്ചും വില്ലനായി ആക്രോശിച്ചും മലയാളികളുടെ മനസില് ഇടം പിടിച്ച മണിച്ചേട്ടന് ട്രോള് മലയാളത്തിന്റെ ട്രിബ്യൂട്ട്... മരണം ഒരിക്കലും അദ്ധേഹത്തെ നമ്മളില് നിന്ന് വേര്പിരിക്കില്ല.. ആ കഥാപാത്രങ്ങളിലൂടെ എന്നും നമ്മോട് കൂടെ ഉണ്ടാകും.. അദ്ധേഹത്തിന്റെ ആത്മാവിന് സര്വ്വേശ്വരന് നിത്യശാന്തി പ്രദാനം ചെയ്യട്ടെ —

Image

നെഞ്ചുടുക്കിന്റെ താളതുടിപ്പ് നിലച്ചിരിക്കുന്നു....... മണിച്ചേട്ടന് കണ്ണീരോടെ വിട...

Image
Image

ജനങ്ങളുടെ നികുതി പണം അല്ലാതെ ഒരു രൂപ പോലും വരുമാനം ഇല്ലാത്ത കേരളത്തിന്റെ ഭരണം പിടിച്ചടക്കാൻ കോടികൾ ചിലവഴിച്ച് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന രാഷ്ട്രീയ നാടകം തുടങ്ങറായി, എതിർ സ്ഥാനര്തിയുടെ കുറ്റം കണ്ടു പിടിച്ചു കുറെ നുണയും ചേർത്ത് പറഞ്ഞാൽ അഞ്ചു വര്ഷത്തേക്ക് ഗവണ്മെന്റ് ജോലി റെഡി അത് കഴിഞ്ഞാൽ പതിനായിരം രൂപ പെൻഷൻ. അന്താല്ലേ? ശരിക്കും ജനങളുടെ പൈസയാണ് ഇവർ ചിലവാക്കുന്നത് അങ്ങിനെയെങ്കിൽ നമ്മളെ ഭരിക്കുന്നു എന്ന് എന്തിനു പറയണം, നമ്മൾ ജോലിക്ക് വയ്ക്കുന്നവർ നമുക്ക് വേണ്ടി ജോലി ചെയ്യേണ്ടവർ. എന്റെ ഏതാനും സംശയങ്ങൾ ചിന്തിക്കുന്ന യുവ തലമുറയ്ക്ക് മുന്നിൽ വക്കുന്നു. ശരി എന്ന് തോന്നുവ നടപ്പിലാക്കാൻ പരിശ്രമിക്കുക. മാറ്റം യുവ ജനങ്ങളിലൂടെ ആകട്ടെ. പഴകിയവ വലിച്ചെറിയാൻ പറയുന്നില്ല അടുത്തുള്ള മാലിന്യ സംസ്കരണ ശാലയിൽ എല്പികുക. കുറ്റം പറയൽ അല്ലാതെ ചില ഉറപ്പുകൾ വാങ്ങുക അല്ലെങ്കിൽ ഇവർ ജയിച്ചാലും കുറ്റം പറഞ്ഞു രക്ഷപെടും.

ഈ ലോകത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആരാധനാലയം " ഹോസ്പിറ്റലുകളാണ് ". ഹിന്ദുവിനും,മുസൽമാനും,ക്രൈസ്തവനും ഒരേപോലെ പ്രവേശിക്കാവുന്ന ആരാധനാലയം

Image

‘ചാര്‍ലി’ എന്ന സിനിമയിലെ പ്രകടനത്തിന് ദുല്‍ക്കര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം. ദുല്‍ക്കര്‍ അത് അര്‍ഹിക്കുന്നതുതന്നെയാണ്. അത്ര ഗംഭീര പ്രകടനമായിരുന്നു ആ ചിത്രത്തില്‍ അദ്ദേഹത്തിന്‍റേത്. എന്നാല്‍ അത് പത്തേമരി എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നാരായണന്‍ എന്ന കഥാപാത്രത്തിന്‍റെ ഭാവവൈവിധ്യങ്ങളോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ചെറുതായിപ്പോകുന്നു എന്ന് പറയാതെ വയ്യ. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നല്ല കാര്യമാണ്. എന്നല്‍ അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പതിവായി ഉപയോഗിക്കുമ്പോള്‍ അംഗീകരിക്കപ്പെടാതെ പോകുന്നത് ചില മഹാസൃഷ്ടികളാണ്. ‘പത്തേമാരി’ എന്ന ചിത്രത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള ഒരു അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇന്ന് നടന്നത്. മികച്ച സിനിമയ്ക്കുവേണ്ടിയോ സംവിധായകനുവേണ്ടിയോ നടനുവേണ്ടിയോ ഛായാഗ്രഹണത്തിനുവേണ്ടിയോ പത്തേമാരിയെ പരിഗണിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. ഒരുപാട് അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ളതിനാല്‍ മമ്മൂട്ടിയെപ്പോലുള്ള അഭിനേതാക്കളെ മാറ്റിനിര്‍ത്തിക്കളയാം എന്ന ഒരു ചിന്ത ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഇത്തവണത്തെ അവാര്‍ഡ് കമ്മിറ്റിയുടെ മാത്രം കാര്യമല്ല. വര്‍ഷങ്ങളായി മമ്മൂട്ടിയുടെ പല മികച്ച പ്രകടനങ്ങളെയും പിന്തള്ളി അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നിറക്കൂട്ടിലെ രവിവര്‍മ, യാത്രയിലെ ഉണ്ണികൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളെ സംസ്ഥാന അവാര്‍ഡുകമ്മിറ്റി കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയില്ലെങ്കിലും യാത്രയിലെ അഭിനയത്തിന് പ്രത്യേകപരാമര്‍ശം നടത്താതെ പോകാന്‍ ജൂറിക്ക് കഴിഞ്ഞില്ല. തനിയാവര്‍ത്തനത്തിലെ ബാലന്‍‌മാഷ്, ന്യൂഡല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയിലെ വിനയചന്ദ്രന്‍ ഇവരെല്ലാം കൂടി ഒരു വര്‍ഷം മുന്നിലേക്ക് കടന്നുവന്നപ്പോള്‍ ജൂറി മൈന്‍ഡ് ചെയ്തില്ല. പിന്നീടൊരുവര്‍ഷം ‘അമരം’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും ജൂറി അവഗണിച്ചു. മാരകരോഗം ഭേദമായി വന്നപ്പോള്‍ എല്ലാവര്‍ക്കും അസ്വീകാര്യനായിപ്പോകുന്ന രവിശങ്കര്‍ എന്ന കഥാപാത്രത്തെ (സുകൃതം) ഉജ്ജ്വലമാക്കിയ മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാതിരുന്നതും ഓര്‍ക്കാം. എന്നാല്‍ അതിലും വലിയ പ്രതിഷേധം ഭൂതക്കണ്ണാടിയിലെ വിദ്യാധരനെ മറന്നതിലാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ അത്രയും തിളക്കമുള്ള അധികം കഥാപാത്രങ്ങളില്ല. പിന്നീട് ‘ഡാനി’യെ സംസ്ഥാന അവാര്‍ഡ് ജൂറി കാണാതെ പോകുന്നതും നമ്മള്‍ കണ്ടു. അന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ ആ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പളുങ്ക്, കൈയൊപ്പ്, കറുത്ത പക്ഷികള്‍ ഇവയിലെയൊക്കെ മമ്മൂട്ടിയുടെ പ്രകടനത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റികള്‍ കണ്ടില്ല. ഒരേ കടലിലെ നാഥന്‍ എന്ന കഥാപാത്രത്തിന്‍റെ മനസിന്‍റെ സങ്കീര്‍ണാവസ്ഥകളെ മമ്മൂട്ടി ഗംഭീരമാക്കിയപ്പോഴും ജൂറി അന്ധത തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ‘മുന്നറിയിപ്പ്’ എന്ന സിനിമയിലെ സി കെ രാഘവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാന്‍ ജൂറിക്ക് തോന്നിയില്ല. ഒരു ജയില്‍‌പുള്ളിയും മമ്മൂട്ടിയുടെ സൌന്ദര്യവും തമ്മിലെന്തോ കോമ്പിനേഷന്‍ ഒക്കുന്നില്ല എന്നൊക്കെയായിരുന്നു ജൂറിയുടെ വാദങ്ങള്‍. ഇപ്പോഴിതാ പത്തേമാരിയും. പക്ഷേ ഈ അവഗണനയോടൊന്നും മമ്മൂട്ടി പ്രതികരിക്കാറില്ല. അഭിനയിക്കുക എന്നതുമാത്രമാണ് തന്‍റെ കര്‍മ്മമെന്ന് ആ മഹാനടന്‍ വിശ്വസിക്കുന്നതിനാലാവാം.

Image
Image

സ്വന്തം കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പളളിക്കല്‍ നാരായണനെ.... ജീവിതത്തിലും പകര്‍ത്തിക്കൊടുത്ത് അവാർഡ് ജൂറി (?) .... മമ്മൂട്ടിയുടെ മകനു അവാർഡ് കൊടുത്ത് മാതൃകയായി..... തോല്‍വികള്‍ വിജയങ്ങളാക്കി നാരായണൻ വീണ്ടും മുന്നോട്ട്..... നാരായണന്റെ ഭാഷയിൽ പറഞ്ഞാല്‍ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാതെ ദുല്‍ഖറിനു കൊടുക്കുമ്പോൾ നമ്മളെന്താ കരുതാാാ....മമ്മൂട്ടിയെ തഴഞ്ഞൂന്ന് ... ശരിക്കും സ്വന്തം മകന് അവാർഡ് കിട്ടുമ്പോൾ സന്തോഷിക്കാത്ത് പിതാവുണ്ടോ....!!! എന്നാാലും എന്റെ ജൂറീിി............(?)

Image