Skip to main content
കബീര് ബാഖവി നല്ലൊരു മതപ്രഭാഷകന്
ആണ്.. ലോകാവസാനം ഒരു
വിളിപ്പാടകലെ എന്ന വിഷയം അതി
മനോഹരമായി തന്നെ ആള്
അവതരിപ്പിച്ചിട്ടുണ്ട്..
സോഷ്യല്മീഡിയ വഴി അങ്ങോരുടെ ഒരു
പ്രസംഗത്തിന്റെ ഒരു ഭാഗം
കേട്ടു..ഫുട്ബോള് താരം ലയണല് മെസി
പച്ച വ്യഭിചാരിയാണെന്നാണ് ആള്
പറയുന്നത്..കഴിഞ്ഞ ലോകകപ്പില്
അര്ജന്റിനയുടെ പരാജയത്തിന്റെ
നിരാശ മാറ്റാന് അരക്ക് കീപ്പോര്ട്ട്
വസ്ത്രമില്ലാത്ത കാമുകിയെ
ചുറ്റിപിടിച്ചുകൊണ്ട് ഹാവായ്
ദ്വീപിലേക്ക് വ്യഭിചാരത്തിന് പോയ
ആളാണ് ലയണല് മെസ്സി എന്നാണ് ആള്
പറയുന്നത്.....
വിഷയ ദാരിദ്ര്യം കൊണ്ടാണോ ആള്
ഇത് പോലുള്ള കാര്യങ്ങൾ പറയുന്നത്
എന്നറിയില്ല...അനാവശ്യ
പ്രസ്താവനകളിലൂടെ സ്വയം
ചെറുതാകരുത്.. മെസ്സി ഒരു
കളിക്കാരനാണ് ....അതിലുപരി അദ്ദേഹം
മുസ്ലിമുമല്ല...സ്വന്തം സമൂഹത്തിലെ
തെററായ സമീപനങ്ങളെയും
പാളിച്ചകളും മനസ്സിലാക്കി
നേർവഴിക്ക് നയിച്ചിട്ട് പോരെ
മെസ്സിയെ നന്നാക്കാൻ
ഇറങ്ങാൻ..മതപണ്ഡിതൻമാർ
മതകാര്യങ്ങളില് മാത്രം
അഭിപ്രായപ്പെട്ടാൽ മതിയെന്നല്ല....
......യൂറോപ്പിലെ വ്ൃത്തികെട്ട
സംസ്കാരങ്ങൾക്കെതിരെ പറയാം........
അവ തിരുത്തപ്പെടേണ്ടവയെന്നും
പറഞ്ഞോളൂ.......അല്ലാതെ ഇസ്ലാമുമായി
ബന്ധമില്ലാത്ത ആളുകളെ വ്യക്തിഹത്ത്യ
ചെയ്യുന്നത് തീരെ നന്നല്ല................
പ്രാസംഗിക പീഠത്തിലേക്ക്
കയറുമ്പോൾ തക്ബീർ ചൊല്ലിയിരുന്ന
ആളുകൾ ഇനി മുതൽ കൂവാതെ ഇരിക്കാൻ
ഇതുപോലുള്ള അനാവശ്യ പ്രസ്താവനകൾ
ഒഴിവാക്കുന്നതാണ് നല്ലത്
Popular posts from this blog
Comments
Post a Comment