Posts
Showing posts from March, 2024
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എല്ലാം രാഷ്ട്രീയ പാർട്ടികളും പരസ്പരം ശത്രുത മറന്നു ഒരുമിച്ചു നിന്നു പോരാടണം👬👏കാരണം ഇനി ഒരു 5 വർഷം കൂടി ഭരണം ബിജെപി യുടെ കയിൽ കിട്ടിയാൽ പിന്നെ നമുക്കൊന്നും ഒരു തിരിച്ചു വരവുണ്ടാകില്ല10 കൊല്ലത്തെ ദുരിതവും കഷ്ടപ്പാടുംപലിശയടക്കം തീർത്തു കൊടുക്കണം
- Get link
- X
- Other Apps
കുറച്ചു പൈസ തരാനുള്ള അവൻ കുറച്ചു നാളായി കടയിലേക്ക് വരുന്നില്ല.എന്തുപറ്റി എന്ന് അറിയാൻ അവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു.ഫോൺ സ്വിച്ചോഫ് ആണ്.മൂന്നു നാലു ദിവസം വിളിച്ചു നോക്കി.ഫോൺ സ്വിച്ചോഫ് തന്നെ.ഒരു ദിവസം സന്ധ്യാസമയം വണ്ടിയുമെടുത്തു അവന്റെ വീട്ടിലേക്ക് പോയി.വീട് ഇരുട്ടിൽ ആണ്ടു കിടക്കുന്നു.ഇവിടെ ആരുമില്ലേ?ഒരു നിമിഷം ഞാൻ സംശയിച്ചു നിന്നു.വാതിൽ തുറന്നു കിടക്കുന്നു.അകത്തു മെഴുകുതിരിയുടെ വെട്ടം കാണുന്നു.അവനെ പേരെടുത്തു വിളിച്ചു.അവൻ പുറത്തേക്ക് ഇറങ്ങി വന്നു.അവൻ വല്ലാതെ ഷീണിതൻ ആയിരുന്നു.എന്തു പറ്റി എന്നു ചോദിച്ചു.അവൻ മറുപടി ഒന്നും പറഞ്ഞില്ല.നിനക്ക് സുഖമില്ലേ?അസുഖം മനസ്സിനാണ്.പണിയില്ല.നിന്നെ കടയിലോട്ട് കാണാറില്ല അതുകൊണ്ട് ഞാൻ അന്വേഷിച്ചു വന്നതാണ്.ഞാൻ പറഞ്ഞു.എന്തു എടുത്തിട്ട് ആണ് കടയിലോട്ട് വരുന്നത്.നിന്റെ വാങ്ങാവുന്നതിലധികം വാങ്ങി.ഇനിയും നിന്നോട് കടം ചോദിക്കാൻ മടി.ഗ്യാസ് തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു.കരണ്ടു ബിൽ അടക്കാതെ കരണ്ട് കട്ട് ചെയ്തു.കേബിൾ ബിൽ അടക്കാതെ കേബിൾ കട്ട് ചെയ്തു.ഫോണിൽ ചാർജ് ചെയ്യാതെ ഫോൺ കണക്ഷൻ ഇല്ലാതായി.ലോൺ അടക്കാൻ കാശില്ലാതെ വന്നപ്പോൾ സ്മാർട്ട് ഫോൺ വിറ്റ് സിം ഊരി.കുറച്ചു റേഷനരി ഉള്ളത് വേവിച്ചു ചമ്മന്തി അരച്ച് ചോറുണ്ണുകയാണ്.അതാണ് ഇപ്പോളത്തെ അവസ്ഥ.അവൻ പറഞ്ഞത് സത്യസന്ധമാണെന്ന് വീടിന്റെ അവസ്ഥ കണ്ടപ്പോൾ മനസ്സിലായി.നീ എന്തായാലും കടയിലോട്ട് വാ.ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊണ്ടു പൊയ്ക്കോ.അതു പറഞ്ഞു ഞാൻ തിരിച്ചു പോന്നു.ഇന്നു മിക്കവാറും കുടുംബങ്ങളിലെ അവസ്ഥ ഇതൊക്കെ തന്നെ ആണ്.എല്ലാ ദിവസവും ലോൺ അടവുകൾ.ജനങ്ങളുടെ കരുതലില്ലായ്‌മ കൊണ്ടാണ് ഇത്രയും ലോൺ അടവുകൾ എന്നു മറ്റുള്ളവർ വിലയിരുത്തിയേക്കാം.പക്ഷേ ഇന്ന് സാധാരണക്കാരന് ലഭിക്കുന്ന തുച്ഛമായ ശമ്പളം ഒന്നിനും തികയുന്നില്ല എന്നതാണ് സത്യം.കുട്ടികളുടെ പഠന ചിലവ്, കരണ്ടു ബിൽ, ഗ്യാസ്, കേബിൾ, വെള്ളത്തിന്റെ ബിൽ എന്നിങ്ങനെ ഒട്ടനവധി ചിലവുകൾ വരുമ്പോൾ അവനു കിട്ടുന്ന കൂലി ഒന്നിനും മതിയാകുന്നില്ല.അതിനിടയിൽ അപ്രതീക്ഷിതമായി വരുന്ന ഹോസ്പിറ്റൽ കേസുകൾ.കല്യാണം, പേരുവിളി എന്നിങ്ങനെയുള്ള ചിലവുകൾ.അതിനു അവൻ ലോൺ എടുക്കുക തന്നെ ആണ് മാർഗ്ഗമുള്ളൂ.ഒരു ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ അടുത്ത ലോൺ.അതിനിടയിൽ ആണ് പണി സ്ട്രക്ക് ആകുന്നത്.അതോടെ അവന്റെ എല്ലാ കണക്കു കൂട്ടലുകളും പിഴക്കുന്നു.ഇന്നു സാധാരണക്കാരന്റെ വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെ ആണ്.പലരും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിഷാദ രോഗത്തിലേക്ക് ആണ്ടു പോകുന്നു.നിൽക്ക കളി ഇല്ലാതെ പലരും ആത്മഹത്യചെയ്യുന്നു.ആർക്കും ആരെയും സഹായിക്കാൻ കഴിയാത്ത അവസ്ഥ.ഈ രീതിയിൽ മുമ്പോട്ട് പോയാൽ ജനജീവിതം ദുസ്സഹമാകും.എന്താണ് ഇതിനു പോംവഴി.ആരാണ് ഇതിനു പരിഹാരം കണ്ടെത്തേണ്ടത്.മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ കാണുമ്പോൾ അമ്പരപ്പോടെ കാണുന്ന നമ്മൾ ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കൂ.നമ്മുടെ അയൽ വീട്ടിലുള്ളവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ ആണ്.
- Get link
- X
- Other Apps
തോൽവി ഉറപ്പിച്ചുവെന്ന് എല്ലാവരും പറയുമ്പോളും തോറ്റ് കൊടുക്കാൻ മനസ്സില്ലാതെ അയാൾ ജനങ്ങളെ ചേർത്ത് നിർത്തി മുന്നേറുന്നുണ്ട് ..... അയാൾ പോകുന്ന വഴികളിൽ എവിടെയും വിദ്വേഷത്തിന്റെ ഒരു വാക്ക് പോലും പറഞ്ഞ് കേട്ടില്ല. അയാളുടെ ഈ യാത്ര കൊണ്ട് ഒരു വിശ്വാസികൾക്കും അവരുടെ ആരാധനലായങ്ങൾ നഷ്ടപ്പെടുന്നില്ല. നിറയെ സ്നേഹം ചൊരിഞ്ഞ് അയാൾ നടന്നു നീങ്ങുകയാണ് ....ആരെല്ലാം തന്റെ പിന്നിലുണ്ട് എന്നയാൾ നോക്കുന്നില്ല. മറിച്ച് തന്റെ മുന്നിലേക്ക് പ്രതീക്ഷയോടെ ഓടി അടുക്കുന്ന മനുഷ്യരെ അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ ചേർത്ത് നിർത്തുന്നുണ്ട് ....ഈ കാലവും കടന്ന് പോകും , ഒരു നാൾ അയാൾ വിജയിക്കും, കൂടെ ഇന്ത്യയും ....-Courtesy
- Get link
- X
- Other Apps
#ജോണിവാക്കർ [ 1992 ]സുന്ദരനും സുമുഖനുമായ ഒരു മദ്ധ്യ വയസ്കൻ തന്റെ അനുജൻ പഠിക്കുന്ന കോളേജിലേക്ക് പഠിക്കുവാനായി എത്തുന്നു.പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങൾ.തുടക്കം മുതൽ കളർ ഫുള്ളായി പോകുന്ന സിനിമയിൽ, നായകൻ പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ട് അപകട മരണത്തിലേക്കെത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സ് സൃഷ്ടിച്ച രഞ്ജിത്തിന്റെ ധീരമായ എഴുത്ത്.മെഗാസ്റ്റാറിന്റെ കൗബോയ് ലുക്ക് ആയിരുന്നു ഏറ്റവും വലിയ ആകർഷണം.രഞ്ജിത്തിന്റെ തിരക്കഥഗിരീഷ് പുത്തഞ്ചേരി - SP വെങ്കിടേഷ് ടീമിന്റെ സുന്ദര ഗാനങ്ങൾ,ശാന്തമീ രാത്രിയിൽ, പൂമാരിയിൽ, മിന്നും പളുങ്കുകൾ, ചാഞ്ചക്കം തെന്നിയും തുടങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.S കുമാറിന്റെ ക്യാമറ,കമൽ ഗൗർ അവതരിപ്പിച്ച സ്വാമി എന്ന മയക്കുമരുന്നു മാഫിയാ തലവൻ,നായകന്റെ അനുജനായി വേഷമിട്ടത് ജീത്ത് ഉപേന്ദ്രാ എന്ന ബോളിവുഡ് നടൻ,നായിക രഞ്ജിത,ജോണി വർഗീസ് എന്ന സുന്ദര പുരുഷനെ അവതരിപ്പിച്ചത് സാക്ഷാൽ മെഗാസ്റ്റാറും.ജയരാജ് എന്ന സംവിധായകന്റെ ഏറ്റവും സ്റ്റൈലിഷ് സിനിമകളിൽ ഒന്നാണിത്.നിർമ്മാണം - പ്രേംകുമാർ മാരാത്ത് വിതരണം - മുദ്ര ആർട്സ്23 സെന്ററുകളിൽ റിലീസ് ചെയ്ത സിനിമ ആറു സെന്ററുകളിൽ 50 ദിവസവും 3 കേന്ദ്രങ്ങളിൽ 75 ദിവസവും എറണാകുളം ലുലുവിൽ 90 ദിവസവും പ്രദർശിപ്പിച്ചിരുന്നു.
- Get link
- X
- Other Apps